സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു;പിണറായി വിജയൻ ഒന്നാം പ്രതി

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു;പിണറായി വിജയൻ ഒന്നാം പ്രതി

  • ആദ്യ കേസ് അഴിമതി നിരോധന നിയമപ്രകാരവും, രണ്ടാമത്തേത് കുഴൽപ്പണ ഇടപാട് കേസുമാണ്. രണ്ടു കേസിലും വീണ പ്രതിയാണ്.

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. രണ്ട് എഫ്ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നാമത്തെ കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -1 ആണ് രണ്ട് എഫ്ഐറുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് എഫ്ഐആറുകളും ഇന്നുതന്നെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകും.നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകിയത്. ആദ്യ കേസ് അഴിമതി നിരോധന നിയമപ്രകാരവും, രണ്ടാമത്തേത് കുഴൽപ്പണ ഇടപാട് കേസുമാണ്. രണ്ടു കേസിലും വീണ പ്രതിയാണ്. രണ്ടാമത്തെ കേസിലാണ് വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസ് പ്രതിയായിട്ടുള്ളത്. ഈ കേസിൽ റിയാസ് ഒന്നാം പ്രതിയാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്തത്.സിഎംആർഎല്ലും പിണറായി വിജയന്റെ മകൾ വീണയുടെ സ്ഥാപനമായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡി നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാനാണ് ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ച് ഉത്തരവിട്ടത്. ഇ ഡി ഡിജിപിക്ക് നൽകിയ നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നേരത്തെ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള എസ്ഐടിയാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ എസ്ഐടിയുടെ പ്രാഥമികാന്വേഷണമല്ല, എഫ്ഐആർ രജിസ്റ്റർ ചെയ്ത് തന്നെ അന്വേഷിക്കാനാണ് കോടതി നിർദേശിച്ചത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഇ.ഡി നൽകിയ റിപ്പോർട്ടിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സർക്കാർ വീഴ്ച‌ വരുത്തിയെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു.സിഎംആർഎൽ കമ്പനിയിൽനിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകൾ നടന്നെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസിന് ഇ ഡി വിവരങ്ങൾ നൽകിയത്. അഴിമതി നിരോധന നിയമത്തിലെ സെക്‌ഷൻ 13(1)(ബി) പ്രകാരം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഇ.ഡി കണ്ടെത്തിയിട്ടും ബിഎൻഎസ്എസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് സർക്കാർ പ്രാഥമിക അന്വേഷണത്തിനു മാത്രം ഉത്തരവിട്ടതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )