
കൊയിലാണ്ടിയെ അത്ഭുതപ്പെടുത്തി പുലർച്ചെയെത്തിയ കോടമഞ്ഞ്
- സ്റ്റേഡിയം മുതൽ നഗരത്തിന്റെ പല ഭാഗങ്ങളും മഞ്ഞിൽ മൂടി; എട്ടുമണിയോടെയും കോടമഞ്ഞ് വിട്ടുമാറിയില്ല ……ശ്രീലാൽ പെരുവട്ടൂർ
കൊയിലാണ്ടി:.സാധാരണയായി അധികം കാണാത്ത തരത്തിലുള്ള കനത്ത കോടമഞ്ഞിൽ ഇന്ന് രാവിലെ കൊയിലാണ്ടി നഗരം. പുലർച്ചെയോടെ ആരംഭിച്ച കോടമഞ്ഞ് കൊയിലാണ്ടി സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും കനത്ത തോതിൽ അനുഭവപ്പെട്ടു. സ്റ്റേഡിയം മുഴുവൻ മഞ്ഞിൽ മൂടപ്പെട്ട കാഴ്ച ഏറെ കൗതുകമുണർത്തുന്നതായിരുന്നു.
രാവിലെ എട്ടുമണി വരെയും കോടമഞ്ഞ് മൂടിക്കെട്ടി നിന്നത് പ്രദേശവാസികളെയും പ്രഭാതസവാരിക്കാരെയും അത്ഭുതപ്പെടുത്തി. സാധാരണയായി ഈ സമയത്ത് ഇത്തരത്തിൽ കനത്ത കോടമഞ്ഞ് അനുഭവപ്പെടാറില്ലെന്നാണ് മുതിർന്നവർ പറയുന്നത്.
മഞ്ഞുമൂടിയ സ്റ്റേഡിയവും പരിസരവും കാഴ്ചയിൽ ഒരു മലയോര പ്രദേശത്തിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്. പുലർച്ചെ പരിശീലനത്തിനെത്തിയവർക്കും പ്രദേശവാസികൾക്കും അപൂർവമായ ഈ കാഴ്ച വേറിട്ട അനുഭവമായി.
മഞ്ഞുകാലത്തിന്റെ വരവ് ഇത്രയും നേരത്തെ അനുഭവപ്പെടുന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും, കൊയിലാണ്ടിയിൽ ഇത്രയും കനത്ത കോടമഞ്ഞ് സമീപകാലത്ത് കണ്ടതായി ഓർമ്മയില്ലെന്നും മുതിർന്നവർ പറയുന്നു.
പ്രകൃതിയുടെ ഈ അപ്രതീക്ഷിത കാഴ്ച മൊബൈൽ ക്യാമറകളിൽ പകർത്താൻ നിരവധി പേരും ശ്രമിച്ചു. മഴക്കാലത്തിന്റെ തുടർച്ചയായ അന്തരീക്ഷത്തിൽ പെട്ടെന്ന് എത്തിയ കോടമഞ്ഞ് കൊയിലാണ്ടിയുടെ പ്രഭാതത്തിന് ഇന്ന് വേറിട്ടൊരു ഭാവമാണ് സമ്മാനിച്ചത്.
