
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസ് എംഎൽഎയെയും ചോദ്യം ചെയ്യുമെന്ന് ഇഡി
- ഇരുവരുടെയും സാമ്പത്തിക ഇടപാടുകളിലും വിശദമായ പരിശോധന നടക്കും.
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസ് എംഎൽഎയെയും ചോദ്യം ചെയ്യാൻ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. ഉടൻ സമൻസ് നൽകാനാണ് നീക്കം.ഇരുവരുടെയും സാമ്പത്തിക ഇടപാടുകളിലും വിശദമായ പരിശോധന നടക്കും. വിജിലൻസ് കേസിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസമായിരുന്നു ഇ ഡി രണ്ട് ഇസിഐആറുകൾ രജിസ്റ്റർ ചെയ്തത്. പുതിയ ഇസിഐആറുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ വീണ ടി യെ വീണ്ടും ചോദ്യം ചെയ്താൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.

മാത്രമല്ല റിയാസിന്റെ സുഹൃത്തുക്കളുടെ ചോദ്യം ചെയ്യലിലേക്ക് കടക്കാമെന്നും ഇ ഡി വിലയിരുത്തുന്നു. എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗത്തിന് പിന്നാലെയായിരുന്നു പിണറായിക്കും റിയാസിനും എതിരെ ഇസിഐആർ രജിസ്റ്റർ ചെയ്തത്. വിജിലൻസ് കേസ് എടുത്തതിന് പിന്നാലെ എഫ്ഐആറിലെ വിവരങ്ങൾ തേടി ഇഡി വിജിലൻസിനെ
സമീപിച്ചിരുന്നു. പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
