
സിഐടിയു ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ തുടക്കമായി
- സംസ്ഥാന പ്രസിഡൻ്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: കൊയിലാണ്ടി സിഐടിയു ജില്ലാ സമ്മേളനം ഇ എം എസ് ടൗൺ ഹാളിലെ കെ വി രാഘവൻ നഗറിൽ സംസ്ഥാന പ്രസിഡൻ്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് മാമ്പറ്റ ശ്രീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ മുകുന്ദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി കെ സന്തോഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്കു ശേഷം ജില്ലാ പ്രസിഡൻ്റ് മാമ്പറ്റ ശ്രീധരൻ പതാക ഉയർത്തി. സ്വാഗത സംഘം സെക്രട്ടറി സി അശ്വനി ദേവ് സ്വാഗതം പറഞ്ഞു.

ജില്ലയിലെ 120 യൂനിയനുകളെ പ്രതിനിധീകരിച്ച് 460 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ജെ മേഴ്സിക്കുട്ടിയമ്മ, സംസ്ഥാന സെക്രട്ടറിമാരായ സി കെ ഹരികൃഷ്ണൻ, എൻ കെ രാമചന്ദ്രൻ, പി പി പ്രേമ എന്നിവർ രണ്ടു ദിവസവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള പ്രതിനിധികളുടെ ഗ്രൂപ്പു ചർച്ചയ്ക്കുശേഷം പൊതുചർച്ച ആരംഭിച്ചു.ശനിയാഴ്ച രാവിലെ പൊതുചർച്ച തുടരും. സെക്രട്ടറിയുടേയും മേൽക്കമ്മറ്റിയിലെ നേതാക്കളുടേയും മറുപടിക്കു ശേഷം പുതിയ കമ്മിറ്റിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കും.
