സ്കൂൾ വിദ്യാർത്ഥികൾക്ക് അമരപ്പന്തൽ കൃഷി മത്സരം; തൈ വിതരണം തുടങ്ങി

സ്കൂൾ വിദ്യാർത്ഥികൾക്ക് അമരപ്പന്തൽ കൃഷി മത്സരം; തൈ വിതരണം തുടങ്ങി

  • കൊളക്കാട് യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ എൻ.കെ. ശ്രീനിവാസൻ തൈ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കൊയിലാണ്ടി: കേരള ജൈവ കർഷക സമിതി കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അമരപ്പന്തൽ കൃഷി മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള തൈ വിതരണം ആരംഭിച്ചു. കൊളക്കാട് യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ എൻ.കെ. ശ്രീനിവാസൻ തൈ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ കൗൺസിലർ വി. രമേശൻ, പ്രധാനാധ്യാപിക നിഷ, പി.ടി.എ. പ്രസിഡന്റ് അഞ്ജലി, എസ്.എസ്.ജി ചെയർമാൻ പി. ഭാസ്കരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൊയിലാണ്ടി, വടകര താലൂക്കുകളിൽ നിന്നായി ഏകദേശം 500 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വിദ്യാർത്ഥികൾ വീടുകളിലും കൃഷിയിടങ്ങളിലും അമരപ്പന്തൽ കൃഷി ചെയ്ത് പരിപാലിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സംഘാടകർ കൃഷിസ്ഥലങ്ങൾ സന്ദർശിച്ച് കൃഷിയുടെ മികവും പരിപാലനവും വിലയിരുത്തി മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )