
സ്വരരാഗ സുധ 26 ശ്രീ രാമാനന്ദാ ആശ്രമത്തിൽ സംഗീതാർച്ചനാ ദിനം ആചരിച്ചു
- കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സോമൻ ചാലിൽ അധ്യക്ഷനായ ചടങ്ങിൽ കവിയും പ്രോഗ്രാം കോർഡിനേറ്ററുമായ ശ്രീ ചന്ദ്രൻ കാർത്തിക സ്വാഗതം പറഞ്ഞു.
കൊയിലാണ്ടി:ചെങ്ങോട്ടുകാവിൽ മുതിർന്നവർക്കായ് നടത്തുന്ന സംഗീത പഠന ക്ലാസ്സായ സംഗീത സായന്തനം ഇന്നലെ (02-05-26 ) സ്വര രാഗ സുധ 26 എന്ന പേരിൽശ്രീ രാമാനന്ദാ ആശ്രമത്തിൽ സംഗീതാർച്ചനാ ദിനമായി ആചരിച്ചു.
കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സോമൻ ചാലിൽ അധ്യക്ഷനായ ചടങ്ങിൽ കവിയും പ്രോഗ്രാം കോർഡിനേറ്ററുമായ ശ്രീ ചന്ദ്രൻ കാർത്തിക സ്വാഗതം പറഞ്ഞു.
പ്രസിദ്ധ സംഗീതജ്ഞനായ സുനിൽ തിരുവങ്ങൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ശ്രീ രാമാനന്ദ ആശ്രമത്തിലെ പൂജനീയ സ്വാമിജി ശിവകുമാരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.

സംഗീത സായന്തനം ക്ലാസ്സിനെ അർപ്പണ ബോധത്തോടെയും സാമൂഹ്യ സേവനം എന്ന നിലയിലും നടത്തിക്കൊണ്ട് പോകുന്ന പ്രിയ അധ്യാപകൻ ശ്രീ പാലക്കാട് പ്രേം രാജിനെ കേരള സീനിയർ സിറ്റിസൺസ് ഫോറം മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ സത്യപാലൻ മാസ്റ്റർ പൊന്നാടയണിയിച്ചു.
അഡ്വ. ചന്ദ്രശേഖരൻ,
ഗായിക കുമാരി തേജാലക്ഷ്മി, ലക്ഷ്മി ടീച്ചർ, പി.വി. പ്രമോദ്, രാമചന്ദ്രൻ ഗിരിജാലയം, എന്നിവരും സാന്നിധ്യം കൊണ്ട് വേദിയെ ധന്യമാക്കി.
സംഘാടക സമിതി കൺവീനർ സുരേഷ് അമൃതാജ്ഞലി നന്ദി പറഞ്ഞു.തുടർന്ന്
സംഗീത സായന്തനം ക്ലാസ്സിലെ പഠിതാക്കളായ 45 ഓളം പേർ കർണാടക സംഗീതത്തിലെ പ്രസിദ്ധമായ കീർത്തനങ്ങളും വർണ്ണങ്ങളും അതിസുന്ദരമായി നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചു.
രാരവേണു ഗോപബാല, ഭാഗ്യാദ ലക്ഷ്മീ ബാരമ്മാ, മാനസ സഞ്ചരരേ , തുടങ്ങിയ വർണ്ണങ്ങളും, മറ്റ് സ്തുതികളും ഗീതങ്ങളും അയഗ്ന ലളിതമായി അവർ പക്കമേളത്തോടൊപ്പം പാടിയത് കേൾവിക്കാരായ വലിയ സദസ്സ് സന്തോഷത്തോടെ സ്വീകരിച്ചു.
മുതിർന്ന തലമുറയ്ക്ക് തികഞ്ഞ മാനസികോല്ലാസം ലഭിക്കുന്ന വിധത്തിൽ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന ശ്രീ പാലക്കാട് പ്രേം രാജ് മാസ്റ്ററെ പോലുള്ളവരുടെ പ്രവർത്തനങ്ങൾ കാണാൻ സർക്കാരിൻ്റെ കലാ സാംസ്കാരിക വകുപ്പിനും , ലളിത കലാ അക്കാദമികൾക്കും കഴിയാത്തത് എന്ത് കൊണ്ടാണെന്ന് ഉദ്ഘാടക പ്രഭാഷകനായ സുനിൽ തിരുവങ്ങൂർ ചോദിച്ചു.
പഠിതാക്കൾ 60,70 കാലഘട്ടങ്ങളിലെ ചലച്ചിത്ര ഗാനങ്ങളുടെ കരോക്കെയും സംഘ ഗാനങ്ങളും അവതരിപ്പിച്ചു.
