ഇടതു ഭരണത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അട്ടിമറിക്കപ്പെട്ടു

ഇടതു ഭരണത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അട്ടിമറിക്കപ്പെട്ടു

  • കേരള എൻ.ജി ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി നടത്തിയ ബ്രാഞ്ച് പ്രവർത്തക കൺവെൻഷനും യാത്രയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കൊയിലാണ്ടി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 5 വർഷം തത്വം ഉറപ്പുവരുത്തി സമയ ബന്ധിതമായി നടപ്പിലാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം ഇടതു സർക്കാർ അട്ടിമറിച്ചതായി കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ ദിനേശൻ പറഞ്ഞു. കേരളത്തിലെ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായി ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച സർക്കാർ കൂടിയായിരുന്നു ഇടതു സർക്കാർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള എൻ.ജി ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി നടത്തിയ ബ്രാഞ്ച് പ്രവർത്തക കൺവെൻഷനും യാത്രയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ് പ്രദീപ് സായിവേൽ അധ്യക്ഷത വഹിച്ചു .സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീമതി ബിനു കോറോത്ത് മുഖ്യപ്രഭാഷണം നടത്തി.

ഗസറ്റഡ് തസ്തികയിലേക്ക് പ്രൊമോഷൻ ലഭിച്ച എൻ.ജി.ഒ അസോസിയേഷൻ മുൻ ജില്ലാ ട്രഷറർ വി.പി രജീഷ് കുമാറിനും ,ഉദയൻ ടി ക്കും സർവീസിൽ നിന്നും വിരമിച്ച മനോജ് കുമാർ, സി.എം ശിവദാസൻ എ . എസ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ജില്ലാ ട്രഷറർ ഷാജീവ് കുമാർ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബൈജു ബി എൻ , വി പ്രതീഷ് ജില്ലാ വൈസ് പ്രസിഡൻറ് ഷാജി മനേഷ് ജില്ലാ ജോയിൻ സെക്രട്ടറിമാരായ സജീവൻ പൊട്ടക്കാട്, ഷീബ എം ബ്രാഞ്ച് സെക്രട്ടറി പങ്കജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )