
ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഇന്ന് പുതിയ നാഴികകല്ലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
- ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് മോദി മറികടക്കുക.
ന്യൂഡൽഹി:ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ നാഴികകല്ല് പിന്നിടും. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിൽ ഇരുന്ന നേതാവെന്ന റെക്കോർഡ് ഇനി മോദിക്ക് സ്വന്തം. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് മോദി മറികടക്കുക.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രധാനമന്ത്രി കസേരയിൽ തുടർച്ചയായ 4,399 ദിവസങ്ങൾ പൂർത്തിയാക്കും. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായ 4,398 ദിവസങ്ങൾ പൂർത്തിയാക്കിയ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് മോദി മറികടന്നത്.

1952 മെയ് 13 മുതൽ 1964 മെയ് 27വരെയായിരുന്നു നെഹ്റു പ്രധാനമന്ത്രി പദത്തിൽ ഇരുന്നത്. 1947 മുതൽ 1952 വരെ നെഹ്റു പ്രധാനമന്ത്രി പദവി വഹിച്ചിരുന്നെങ്കിലും പൊതുതിരഞ്ഞെടുപ്പിലുടെ അല്ലായിരുന്നു അധികാരമേറ്റത്. പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവെന്നറെക്കോർഡ്നെഹ്റുവി ന് തന്നെയാണ്. 6,131 ദിവസം അദ്ദേഹം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ആദ്യ പ്രധാനമന്ത്രി, രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ നയിച്ച നേതാവ് എന്നീ റെക്കോർഡുകൾ ഇനി മോദിയ്ക്ക് സ്വന്തം.
