ഉദ്ഘാടനത്തിന് ഒരുങ്ങി കൊല്ലം അരയൻകാവ്- കൂത്തം വള്ളി പാലങ്ങൾ

ഉദ്ഘാടനത്തിന് ഒരുങ്ങി കൊല്ലം അരയൻകാവ്- കൂത്തം വള്ളി പാലങ്ങൾ

  • മുൻ എം എൽ എ കാനത്തിൽ ജമീലയുടെ ഇടപെടലിൻ്റെ ഫലമായി ഹാർബർ എഞ്ചിനീയറിംഗ്‌വകുപ്പിൻ്റെ ഫണ്ടിൽ നിന്നുംലഭിച്ച1കോടി 16 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചതെന്ന് കൗൺസിലർ കെ.വി.സുരേഷ് പറഞ്ഞു

കൊയിലാണ്ടി:കൊല്ലം കുത്തംവള്ളി- അരയൻകാവ് തീരദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ചെറിയ തോടിനും കൂത്തം വള്ളി തോടിനും കുറുകെ പാലം നിർമ്മിച്ച് ഗതാഗതയോഗ്യമാക്കുക എന്നത്. വർഷങ്ങൾക്ക് ആസ്വപ്നം യാഥാർത്ഥ്യമാവുകയാണ്. രണ്ട് തോടുകൾക്കും കുറുകെ പാലവും ഗുരുകുലം ബീച്ച് തീരദേശറോഡിനേയും കോളം കടപ്പുറം റോഡിനേയും പരസ്പരം ബന്ധിപ്പിക്കുന്ന 670 മീറ്റർ നീളമുള്ള കോൺക്രീറ്റ്റോഡിൻ്റെ നിർമ്മാണം പൂർത്തിയായി. മുൻ എം എൽ എ കാനത്തിൽ ജമീലയുടെ ഇടപെടലിൻ്റെ ഫലമായി ഹാർബർ എഞ്ചിനീയറിംഗ്‌വകുപ്പിൻ്റെ ഫണ്ടിൽ നിന്നുംലഭിച്ച1കോടി 16 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചതെന്ന് കൗൺസിലർ കെ.വി.സുരേഷ് പറഞ്ഞു.

. നിലവിൽ ഈ പ്രദേശത്തെ മത്‌സ്യത്തൊഴിലാളികൾക്ക് ദേശീയ പാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പെട്ടാണ് കൊയിലാണ്ടി ഹാർബറിലെക്ക് പോയിരുന്നത്. പാലം യാഥാർത്ഥ്യമായതോടെ ഇവർക്ക് നേരെ ഹാർബറിലെത്താം കൂടാതെ വടക്കുഭാഗത്തു നിന്നും വരുന്ന ബൈക്ക്, ഓട്ടോറിക്ഷ,കാറുകൾ എന്നീ വാഹനങ്ങൾക്ക് കൊയിലാണ്ടിടൗണിലേയും കൊല്ലം ടൗണിലേയും ഗതാഗത കുരുക്കിൽ പെടാതെ നാഷണൽ ഹൈവേയിൽ പ്രവേശിക്കാൻ സാധിക്കും. ഈ മാസം അവസാനത്തോടെ ഉൽഘാടനം ചെയ്യുമെന്നാണ് കരുതുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )