
എസ്എംഎ ബാധിതരായ കുരുന്നുകളുടെ ചികിത്സാ സഹായം 29 കോടി ലഭിച്ചു; ഇനിയും കോടികൾ വേണം
ഇനിയുള്ളത് 11 ദിവസം മാത്രം; 50 കോടിയാണു ചികിത്സയ്ക്കായി വേണ്ടിവരിക. ശുഭപ്രതീക്ഷയിലാണു കുടുംബവും ചികിത്സാസഹായ കമ്മിറ്റിയും
മുക്കം :കല്ലുരുട്ടി പൂത്തിരിച്ചാലിൽ അരുണിന്റെയും ഷാമിലിന്റെയും എസ്എംഎ ബാധിതരായ കുരുന്നുകളായ ഏഥൻ, ഒലിവർ, ഡേവിഡ് എന്നിവരുടെ ചികിത്സാസഹായ രിയിലേക്കു കാരുണ്യ വർഷം . 29 കോടിയോളം രൂപ സമാഹരിക്കാനായി. ഇനിയുള്ളത് 11 ദിവസം മാത്രം; 50 കോടിയാണു ചികിത്സയ്ക്കായി വേണ്ടിവരിക. ശുഭപ്രതീക്ഷയിലാണു കുടുംബവും ചികിത്സാസഹായ കമ്മിറ്റിയും നാട്ടുകാരും.ബിരിയാണി, പായസം, ഐസ്ക്രീം, ചാലഞ്ചുകൾ, ചായ < ഗാനവിരുന്നുകൾ, സൽക്കാരങ്ങൾ, പാട്ടുപെട്ടി, സെലിബ്രിറ്റി ഫുട്ബോൾ ടൂർണമെന്റ്, വീടുകൾ കയറിയുള്ള ജനകീയ ക്യാംപെയ്ൻ തുടങ്ങി നാടെങ്ങും വിവിധ പരിപാടികൾ ത്തിയാണു ചികിത്സാസഹായം കണ്ടെത്തുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, വ്യാപാരി സമൂഹം, സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ സഹായവുമായി രംഗത്തെത്തി.ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സൗദ ചെയർമാനും നഗരസഭാ കൗൺസിലർ അനീഫ് മുഹമ്മദ് ജനറൽ കൺവീനറും കല്ലുരുട്ടി പള്ളി വികാരി ഫാ.സിബിൻ കിളിയൻപറമ്പിൽ വൈസ്ചെയർമാനുമായുള്ളതാണു ചികിത്സാക്കമ്മിറ്റി.
ഉദാരമതികളുടെ കനിവിനായി കുരുന്നുകളും കുടുംബവും കാത്തിരിക്കുകയാണ്
