
എസ്.എസ്.ജിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് തയ്യൽ മെഷീൻ സമർപ്പിച്ചു
- കൊയിലാണ്ടിയിലെ നാറാച്ചുമ്മാന്റെകത്ത് കുടുംബമാണ് തയ്യൽ മെഷീൻ നൽകിയത്
കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ എസ്.എസ്.ജിയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്കായി തയ്യൽ മെഷീൻ സമർപ്പിച്ചു. കൊയിലാണ്ടിയിലെ നാറാച്ചുമ്മാന്റെകത്ത് കുടുംബമാണ് തയ്യൽ മെഷീൻ നൽകിയത് കുടുംബാംഗങ്ങളായ രാഗം മുഹമ്മദലി, ടി.പി. മുഹമ്മദലി, പി.എം. താഹ എന്നിവർ ചേർന്ന് തയ്യൽ മെഷീൻ സ്കൂൾ പ്രിൻസിപ്പൽ എൻ.വി. പ്രദീപ്കുമാറിന് കൈമാറി.

ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ നിർവഹിച്ചു. എസ്.എസ്.ജി കൺവീനർ എം.ജി. ബൽരാജ് സ്വാഗതം പറഞ്ഞു. എസ്.എസ്.ജി ചെയർമാൻ സി. ജയരാജ് അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് എ. സജീവ് കുമാർ, ബ്രിജില ആർ., സൂവൈബ, എൻ.വി. വത്സൻ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി നവീന ബിജു നന്ദി പറഞ്ഞു.
CATEGORIES News
