
എൻ സി പി (എസ് പി )കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ഉഴവൂർ വിജയൻ അനുസ്മരണം സംഘടിപ്പിച്ചു
- അനുസ്മരണ സമ്മേളനം എൻസിപി( എസ് പി ) സംസ്ഥാന സിക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:കേരള രാഷ്ട്രീയത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന രാഷ്രീയ പ്രവർത്തനത്തിൻ്റെ ഉടമയായിരുന്ന എൻസിപി (എസ് പി ) യുടെ മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ ഉഴവൂർ വിജയൻ്റെ ചരമ വാർഷികം എൻസിപി (എസ് പി ) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സമുചിതമായി ആചരിച്ചു. പൊതുപ്രവർത്തകരും, രാഷ്ട്രീയ പ്രവർത്തകരും മാതൃകയാക്കേണ്ടുന്ന പൊതുജീവിതത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം.അനുസ്മരണ സമ്മേളനം എൻസിപി( എസ് പി ) സംസ്ഥാന സിക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ശ്രീ. എം എ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.

ചോനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, ഒ. രാഘവൻ മാസ്റ്റർ, ബാലകൃഷ്ണൻ കിടാവ്, എ.വി ബാലകൃഷ്ണൻ, സി. ജയരാജ്, മൂഴിക്കൽ ചന്ദ്രൻ , ടി എം . രമേശൻ , പി .എം . സുമേഷ്, പി. സുകുമാരൻ, മൊയ്തീൻ കുട്ടി പി. എം. എന്നിവർ സംസാരിച്ചു.
യോഗം ജന്തർ മന്തർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
CATEGORIES News
