
ഏഴാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു
- ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നഗരസഭക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി രമ്യ പണ്ടാരക്കണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു.
പുളിയഞ്ചേരി: പുളിയഞ്ചേരി കൊയിലാണ്ടി നഗരസഭ ഏഴാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നഗരസഭക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി രമ്യ പണ്ടാരക്കണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ വി. രമേശൻ അദ്ധ്യക്ഷനായി.കൊയിലാണ്ടി പിങ്ക് പോലീസ് എ.എസ്. ഐ ശ്രീമതി ജമീല റഷീദ് ക്ലാസിന് നേതൃത്വം നൽകി. ശ്രീമതി പ്രേമ ,ശ്രീ എ.ഡി. ദയാനന്ദൻ , പി .ടി സുധാകരൻ മാസ്റ്റർ, എന്നിവർ ആശംസകൾ നേർന്നു. വാർഡ് കൗൺസിലർ കൺവീനറുംശ്രീ എ.ഡി. ദയാനന്ദൻ , ശ്രീമതി അശ്വതി ഡി കെ എന്നിവരെ വാർഡ് ജാഗ്രതാ സമിതി സന്നദ്ധ പ്രവർത്തകരുമായി സമിതി രൂപീകരിച്ചു. ശ്രീമതി സുമ കെടി സ്വാഗതവും ശ്രീമതി റീന നന്ദിയും പറഞ്ഞു.
CATEGORIES News
TAGS LOCAL NEWS
