
ഓണാഘോഷം ഉന്നതിക്കൊപ്പം; വേറിട്ട രീതിയിൽ ഓണാഘോഷവുമായി പൊയിൽക്കാവ് എച്ച്. എസ്. എസ് എൻ എസ് എസ് യൂണിറ്റ്
- സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ. നിഷിത്ത് കുമാർ എം ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ ഉന്നതിയിലെ നൂറോളം കുടുംബങ്ങളിലേക്ക് ഓണസമ്മാനമായി ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
പൊയിൽക്കാവ് :പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് മേപ്പാടി തൃക്കൈപറ്റ ആദിവാസി ഉന്നതി നിവാസികളോടൊപ്പം ഓണം ആഘോഷിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ. നിഷിത്ത് കുമാർ എം ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ ഉന്നതിയിലെ നൂറോളം കുടുംബങ്ങളിലേക്ക് ഓണസമ്മാനമായി ഭക്ഷണ കിറ്റ് വിതരണം ചെയ്തു. എൻ എസ് എസ് വയനാട് ജില്ലാ കോർഡിനേറ്റർ ശ്യാൽ കെ. എസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ ശ്രീ.സി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി മുൻ എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീ. കെ പി അനിൽ കുമാർ മുഖ്യഭാഷണം നടത്തി. പൊതുപ്രവർത്തകനായ ശ്രീ. വിനോദ് എം.ബി, അധ്യാപകരായ ശ്രീ. മിഥുൻ മോഹൻ സി, പ്രവീണ ടി.സി, റോഷ്ന വി.എം., ലജിന വി.എൽ, പി.ഹരികുമാർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊയിൽക്കാവ് എച്ച് എസ് എസ് വോളണ്ടിയേർസ് കലാപരിപാടികൾ അവതരിപ്പിച്ചു. ശ്രീമതി. കമലാക്ഷി ( അധ്യാപിക, ശ്രീലക്ഷ്മി വിദ്യാനികേതൻ തൃക്കൈപറ്റ) നന്ദി പറഞ്ഞു.
