കനത്ത മഴ: കോഴിക്കോട് റവന്യൂ ജില്ലാ ഫുട്ബോൾ മേള മാറ്റിവെച്ചു

കനത്ത മഴ: കോഴിക്കോട് റവന്യൂ ജില്ലാ ഫുട്ബോൾ മേള മാറ്റിവെച്ചു

  • രാവിലെ ആദ്യ മത്സരം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് മഴ ശക്തമായതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു.

കൊയിലാണ്ടി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കൊയിലാണ്ടിയിൽ നടക്കുകയായിരുന്ന കോഴിക്കോട് റവന്യൂ ജില്ലാ ഫുട്ബോൾ മേള മാറ്റിവെച്ചു. രാവിലെ ആദ്യ മത്സരം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് മഴ ശക്തമായതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു.കൊയിലാണ്ടി സ്റ്റേഡിയത്തിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കനത്ത മഴയെത്തുടർന്ന് മൈതാനം വെള്ളക്കെട്ടിലായതോടെ കളിക്കാർക്ക് സുരക്ഷിതമായി മത്സരം തുടരാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്.

നിലവിലെ അവസ്ഥയിൽ മഴക്കാലത്ത് ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ നടത്താൻ സ്റ്റേഡിയം ഏറെ പ്രയാസകരമായിരിക്കുകയാണ്. മൈതാനത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുകയും ആവശ്യമായ ഡ്രെയിനേജ് സംവിധാനം ഒരുക്കുകയും ചെയ്താൽ മാത്രമേ വലിയ കായികമേളകൾ സുഗമമായി നടത്താൻ കഴിയൂ എന്ന ആവശ്യവും ശക്തമാകുകയാണ്.റവന്യൂ ജില്ലാ ഫുട്ബോൾ മേളയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )