
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പുനർജനി 88കലോത്സവത്തിന് അരി നൽകി
പുനർജനി സെക്രട്ടറി അരവിന്ദൻ അരി ഹൈസ്കൂൾ പ്രിൻസിപ്പൽ ചിത്രേഷിന് കൈമാറി
കൊയിലാണ്ടി: നവംബർ 10, 11, 12, 13 തീയതികളിൽ പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന്റെ ഭക്ഷണച്ചെലവിലേക്കായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ പുനർജനി 88 അരി സംഭാവനയായി നൽകി.

പുനർജനി സെക്രട്ടറി അരവിന്ദൻ അരി ഹൈസ്കൂൾ പ്രിൻസിപ്പൽ ചിത്രേഷിന് കൈമാറി. ചടങ്ങിൽ കലോത്സവ ആഘോഷ കമ്മിറ്റി കൺവീനർമാർ, പി.ടി.എ. ഭാരവാഹികൾ ,പുനർജനി അംഗങ്ങളായ ബാബു ടി.കെ, ശിവദാസൻ , വിനോദിനി, അസ്മ, ബിന്ദു, ഹാജിറ തുടങ്ങിയവർ സംബന്ധിച്ചു.
CATEGORIES News
