കാപ്പാട് ബീച്ചിൽ നിറഞ്ഞാടി ഓണംഫിയസ്റ്റ

കാപ്പാട് ബീച്ചിൽ നിറഞ്ഞാടി ഓണംഫിയസ്റ്റ


കൊയിലാണ്ടി എംഎൽഎ അഡ്വ: കെ പ്രവീൺ കുമാർ ഉദ്ഘാടനംചെയ്തു.

ചേമഞ്ചേരി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഓണം ഫിയസ്റ്റ 2026 നൃത്ത- സംഗീത പ്രേമികൾക്ക് വേറിട്ട ആസ്വാദനാനുഭവമായി. പൂക്കാട് കലാലയം അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും എറണാകുളം സീറോ പോസ് അവതരിപ്പിച്ച മ്യൂസിക്ക് ബാൻഡും ആയിരങ്ങൾ ആസ്വദിച്ചു.
കൊയിലാണ്ടി എംഎൽഎ അഡ്വ: കെ പ്രവീൺ കുമാർ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സി ടി അജയ് ബോസ് അധ്യക്ഷത വഹിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി കെ വിപിൻദാസ്, തസ്ലീന പി, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ കബീർ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ശശിധരൻ കുനിയിൽ, ബിന്ദു ഇല്ലത്ത്, ഹഫ്സ മനാഫ്, മെമ്പർമാരായ പി സത്യൻ, സരീഷ്, പി പി ശ്രീജ , ഗീത കുറ്റിച്ചണ്ടി, ബൽക്കീസ് മുസ്തഫ, ഹാരിസ് പി, കെ ജോഷിനി, കെ എം നളിനി, നിർമ്മല സി പി, ഷൈജ, ശ്രീജ കണ്ടിയിൽ, സുരേന്ദ്രൻ കെ വി ,തെൽഹ, സി ഡി എസ് ചെയർപേഴ്സൺ സുധ തടവൻകയ്യിൽ, സെക്രട്ടറി നിധിൻ ,രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ ഷബീർ എളവനക്കണ്ടി, ഷിനു കെപി, അനസ് കാപ്പാട്, അജീഷ് പൂക്കാട്, അവിണേരി ശങ്കരൻ , ബാബു കുളൂർ, ജിതേഷ് കാപ്പാട് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ ശ്രീനിവാസൻ സ്വാഗതവും സത്യനാഥൻ മാടഞ്ചേരി നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )