
കെഎസ്ടിഎ മഴക്കാലപൂർവ്വ ശുചീകരണം നടത്തി
- കൊയിലാണ്ടി സാംസ്കാരിക പാർക്കിൽ നഗരസഭ വികസനകാര്യ ചെയർപേഴ്സൻ എ സുധാകരൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കെ എസ് ടി എ അധ്യാപക ബ്രിഗേഡിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. കൊയിലാണ്ടി സാംസ്കാരിക പാർക്കിൽ നഗരസഭ വികസനകാര്യ ചെയർപേഴ്സൻ എ സുധാകരൻ ഉദ്ഘാടനം ചെയ്തു .സബ്ജില്ലാ പ്രസിഡന്റ് പി പവിന ആധ്യക്ഷം വഹിച്ചു . ജില്ല എക്സി അംഗം ഡി.കെ ബിജു പദ്ധതി വിശദീകരിച്ചു.സബ് ജില്ലാ സെക്രട്ടറി ഗണേഷ് കക്കഞ്ചേരി, . കെ.കെഗോപിനാഥ് , വി.പി ഷിജു, എൻ കെ രാജഗോപാലൻ സംസാരിച്ചു.

പി പീയൂഷ് , യു. വി അനില, ടി.വി സൽജിത്ത്, ജിൻസി പുളിയഞ്ചേരി, എൻ ജിൻസി , ഗ്രീഷ്മ ജ്വാല എന്നിവർ പ്രവർത്തനം ഏകോപിപ്പിച്ചു. മുപ്പത്തി അഞ്ചാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ലോഞ്ച് ചെയ്ത അധ്യാപക ബ്രിഗേഡ് വിവിധങ്ങളായ സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നതിൻ്റെ ഭാഗമായാണ് പൊതു ഇടങ്ങളും വിദ്യാലയങ്ങളും ശുചീകരിക്കുന്നത്
CATEGORIES News
