
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമായി സംഘടിപ്പിച്ചു
- യൂണിറ്റ് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് അമേത്ത് കുഞ്ഞഹമ്മദ് ദേശീയ പതാക ഉയർത്തി
കൊയിലാണ്ടി:80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമായി സംഘടിപ്പിച്ചു.
യൂണിറ്റ് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് അമേത്ത് കുഞ്ഞഹമ്മദ് ദേശീയ പതാക ഉയർത്തി. ആഘോഷങ്ങളുടെ ഭാഗമായി ചടങ്ങിൽ പങ്കെടുത്തവർക്ക് പായസവിതരണം നടത്തി.
ചടങ്ങിൽ ജനറൽ സെക്രട്ടറി മനീഷ്, ട്രഷറർ ഷഹീർ ഗാലക്സി, കുറുവങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സൗമിനി മോഹൻദാസ് കെ ടി ജി എ യൂണിറ്റ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ വനിതാ വിംഗ് മണ്ഡലംജനറൽ സെക്രട്ടറിജസ്ന പ്രമുഖ നേതാക്കളായ റിയാസ്, അബൂബക്കർ, അരുൺ, സുമതി, ഷൗക്കത്ത്അലി, നിയാസ്, ഷുഹൈബ്, പവിത്രൻ തുടങ്ങിയവരും മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളും സംബന്ധിച്ചു.

നിരവധി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിംഗ് പ്രവർത്തകർ, യൂത്ത് വിംഗ് അംഗങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ പരിപാടി ഭംഗിയായി സമാപിച്ചു.
