കേരള സർക്കാർ ക്ഷീര വികസന വകുപ്പ് കർഷക മൈത്രി – ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കേരള സർക്കാർ ക്ഷീര വികസന വകുപ്പ് കർഷക മൈത്രി – ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

  • പെയ്സ് ലൈബ്രറിയിൽ വെച്ച് നടന്ന പരിപാടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ ഉദ്ഘാടനം ചെയ്തു.

കീഴരിയൂർ: കേരള സർക്കാർ ക്ഷീര വികസന വകുപ്പ് മേലടി ബ്ളോക്കിന്റേയും നമ്പ്രത്ത് കര ക്ഷീര സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ കർഷക മൈത്രി – ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. പെയ്സ് ലൈബ്രറിയിൽ വെച്ച് നടന്ന പരിപാടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.പി.ഭാസ്ക്കരൻ ആധ്യക്ഷ്യം വഹിച്ചു.

നമ്പ്രത്ത് കര ക്ഷീരസംഘം പ്രസിഡണ്ട് കരുണാകരൻ നായർ, സെക്രട്ടറി മിനി പി.എസ്, ഗ്രാമ പഞ്ചായത്ത് അംഗം സുനിൽ പാണ്ട്യാടത്ത് എന്നിവർ സംസാരിച്ചു. ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് മേലടി ക്ഷീര വികസന ഓഫീസർ എ. ശി ജിന, കർഷകർക്കുള്ള വിവിധ വായ്പാ പദ്ധതികളെ അധികരിച്ച് കേരള ബാങ്ക് മാനേജർ ഉഷ, പശുക്കളുടെ ആരോഗ്യപരിപാലനം എങ്ങനെ എന്ന വിഷയത്തിൽ ഡോ. കീർത്തന എസ്.ആർ എന്നിവർ ക്ലാസുകൾ നയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )