
മരളൂർ പനച്ചിക്കുന്ന് പ്രദേശം ഡെപ്യൂട്ടി കലക്ടർമാരും സംഘവും സന്ദർശിച്ചു
- 90 ദിവസങ്ങളായി സമരം നടക്കുന്ന മരളൂർ പ്രദേശം സെപ്യൂട്ടി കല്ക്ടർമാരായ ജയശ്രീ ,സത്യജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു
കൊയിലാണ്ടി :ഷാഫി പറമ്പിൽ എം.പി. കലക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൻ്റെ അടിസ്ഥാനത്തിൽ നന്തി – ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 90 ദിവസങ്ങളായി സമരം നടക്കുന്ന മരളൂർ പ്രദേശം സെപ്യൂട്ടി കല്ക്ടർമാരായ ജയശ്രീ ,സത്യജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. എൻഎച്ച്എ ഐ എഞ്ചിനീയർ വൈശാഖ്, നഗരസഭ അദ്ധ്യക്ഷൻ യു.കെ ചന്ദ്രൻ മറ്റു വകുപ്പ് മേധാവികൾ എന്നിവർ ഇവർക്കൊപ്പമുണ്ടായിരുന്നു.

സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനറും നഗരസഭ ഉപാദ്ധ്യക്ഷയുമായ സി.ടി ബിന്ദുവും പ്രദേശത്തെ വിഷയങ്ങൾ സംഘത്തെ ധരിപ്പിച്ചു. നാളെ (ബുധൻ) സംഘം ഗോപാലപുരം പ്രദേശം സന്ദർശിക്കും. പൊയിൽക്കാവ് അരങ്ങാടത്ത്, കുന്ന്യോറ മല ഭാഗങ്ങൾ സംഘം സന്ദർശിച്ചു 16 ന് ഷാഫി പറമ്പിൽ എംപിയും കെ പ്രവീൺകുമാർ എം എൽ എയും കലക്ടറും പ്രൊജക്ട് ഡയരക്ടറും സ്ഥലം സന്ദർശിക്കും
