കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാമേള കൊടിയറങ്ങി ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂരും ഹയർ സെക്കന്ററി വിഭാഗത്തിൽ കൊയിലാണ്ടി മാപ്പിളയും ചാമ്പ്യാൻമാർ

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാമേള കൊടിയറങ്ങി ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂരും ഹയർ സെക്കന്ററി വിഭാഗത്തിൽ കൊയിലാണ്ടി മാപ്പിളയും ചാമ്പ്യാൻമാർ

സമാപന സമ്മേളനം ബാലുശ്ശേരി എം.എൽ.എ വി.ടി. സൂരജ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തസ്ലീന നാസർ അധ്യക്ഷത വഹിച്ചു.

പൊയിൽക്കാവ്: നാലു ദിവസങ്ങളിലായി പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാമേളയ്ക്ക് പ്രൗഡോജ്വല സമാപനം .വിവിധ വേദികളിലായി കലയുടെ വിരുന്നുകൾ തീർത്ത് വിദ്യാർത്ഥികൾ നിറഞ്ഞാടിയപ്പോൾ നാട് മുഴുവൻ കലോൽസവത്തിലേക്ക് ഒഴുകിയെത്തുന്നതാണ് കണ്ടത്. വിവിധ വിഭാഗങ്ങളിലായി ചാമ്പ്യൻഷിപ്പ്’ നേടിയ വിദ്യാലയങ്ങൾക്കുള്ള ട്രോഫികൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു.സമാപന സമ്മേളനം ബാലുശ്ശേരി എം.എൽ.എ വി.ടി. സൂരജ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തസ്ലീന നാസർ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷോമ ഷീനാലയം സ്വാഗതം ആശംസിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ലത കെ. പൊറ്റയിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. ഷാനി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ ശ്രീജ ടീച്ചർ, മിഥുൻ കെ. തുടങ്ങിയവർ ആശംസകൾ നേർന്നു.എൽ പി ജനറൽ വിഭാഗത്തിൽ 65 പോയൻ്റുകൾ നേടി തിരുവങ്ങൂർ HSS, ശ്രീരാമനന്ദ സ്കൂൾ, ഇലാഹിയ കാപ്പാട്, ജി.യു.പി എസ് ഒള്ളൂർ, കാരയാട് എം എൽ പി സ്കൂൾ എന്നിവർ ചാമ്പ്യൻഷിപ്പ് നേടി,63 പോയിൻ്റുകൾ നേടിയ ജി.എം യു പി സ്കൂൾ വേളൂരും, കോതമംഗലം ജി എൽ പി യും, എടക്കുളം വിദ്യാ തരംഗിണി സ്കൂളും റണ്ണറപ്പുകളായി.യു പി ജനറൽ വിഭാഗത്തിൽ80 പോയിൻ്റുകൾ വീതം നേടി പൊയിൽക്കാവ് യു പി സ്കൂൾ, ജി എം യു പി സ്കൂൾ വേളൂർI C S സെക്കന്ററി സ്കൂൾ കൊയിലാണ്ടിഇലാഹിയ HSS കാപ്പാട് ,
ചേമേഞ്ചേരിയു പി സ്കൂൾ ,ജിയു പി സ്കൂൾ കന്നൂർ ,തിരുവങ്ങൂർ HSS
കൊല്ലം യു പിസ്കൂൾ എന്നി വർ സംയുക്ക ചാമ്പ്യൻമാരായി.78 പോയിൻ്റുകൾ നേടിയ
ജിയു പി സ്കൂൾ ആന്തട്ട,കാവുംവട്ടം സ്കൂൾ യു പിഎന്നിവ റണ്ണറപ്പുകളായി

ഹൈസ്കൂൾ വിഭാഗത്തിൽ 262 പോയിൻ്റുകൾ നേടി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും 249 പോയിൻ്റുകൾ നേടി പൊയിൽകാവ് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും നേടിഹയർ സെക്കണ്ടറി വിഭാഗത്തിൽ 261 പോയിൻ്റോടെ കൊയിലാണ്ടി മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായപ്പോൾ 235 പോയിൻ്റുകൾ നേടി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ റണ്ണറപ്പായിഅറബിക് സാഹിത്യോത്സവം എൽ പി ചാമ്പ്യൻമാർ കാരയാട് എം എൽ പി സ്കൂൾ, ജി.എം.വി.എച്ച്.എസ് എസ് കൊയിലാണ്ടി, ചേമഞ്ചേരി യു പി സ്കൂൾ, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ, അരിക്കുളം യു പി സ്കൂൾ43 പോയിൻ്റുകൾ വീതം നേടി കാരയാട് ഈസ്റ്റ് യു പി സ്കൂൾ, ജി എം യു പി സ്കൂൾ വേളൂർ, ഇലാഹിയ എച്ച്, എസ്, എസ് കാപ്പാട്, കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ, കാരയാട് എ.എൽ.പി സ്കൂൾ, കൊങ്ങന്നൂർ എ എൽ പി സ്കൂൾ എന്നിവർ റണ്ണറപ്പുകളായിയു പി വിഭാഗത്തിൽ 65 പോയിൻ്റുകൾ നേടി ജി.എം യു പി സ്കൂൾ വേളൂരും,ചേമഞ്ചേരി യു പി സ്കൂളും സംയുക്ത ചാമ്പ്യൻമാരായി, 63 പോയൻ്റുകൾ നേടി കാരയാട് യു പി സ്കൂളും അരിക്കുളം യു.പി സ്കൂളും റണ്ണറപ്പുകളായി,ഹൈസ്കൂൾ വിഭാഗത്തിൽ 95 പോയിൻ്റുകൾ നേടി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ചാമ്പ്യൻമാരായി. 93 പോയിൻ്റ് നേടിയ ഐ.സി എസ് കൊയിലാണ്ടി രണ്ടാം സ്ഥാനം നേടിസംസ്കൃതോത്സവത്തിൽ യു പി വിഭാഗത്തിൽ
81 പോയൻ്റുകൾ നേടി അരിക്കുളം യു പി സ്കൂൾ ഒന്നാം സ്ഥാനവും 80 പോയിൻ്റുകൾ നേടി കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ രണ്ടാം സ്ഥാനവും നേടിഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും പൊയിൽ കാവ് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.എൽ പി യുപി ചാമ്പ്യൻഷിപ്പ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും, ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂളും ചാമ്പ്യൻഷിപ്പ് നേടി.ജി.എം.യു പി സ്കൂൾ വേളൂർ രണ്ടാം സ്ഥാനം നേടി.
‘എച്ച് എസ് ,എച്ച് എസ് എസ് ചാമ്പ്യൻഷിപ്പ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും പൊയിൽകാവ് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും നേടിചടങ്ങിൽ കലാമേളയുടെ പ്രമോഷൻ എ ഐ വീഡിയോ തയ്യാറാക്കിയ ജി.എച്ച്.എസ്.എസ് പന്തലായനിയിലെ അക്ഷര കൃഷ്ണയ്ക്ക് ഉപഹാരം സമർപ്പിച്ചു.സമാപനച്ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഭാസ്കരൻ കെ.എൽ., ജനറൽ കൺവീനർ ചിത്രേഷ് പി.ജി., ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മഞ്ജു എം.കെ., ജനപ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ. ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.ട്രോഫി കമ്മിറ്റി കൺവീനർ അർജുൻ എൻ.എസ് നന്ദി പ്രകാശിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )