
കൊയിലാണ്ടി ജിവിഎച്ച്എസ്എസിന് ഐടി ഉപകരണങ്ങൾ വാങ്ങാൻ എംപി ഫണ്ട്: 6.5 ലക്ഷം രൂപ അനുവദിച്ചു
- 2025-ൽ സ്കൂളിൽ നടന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഷാഫി പറമ്പിൽ എം.പിക്ക് സ്കൂൾ അധികൃതർ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനായി ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 6.5ലക്ഷം രൂപ അനുവദിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിന് 3.5 ലക്ഷം രൂപയും ഹൈസ്കൂൾ വിഭാഗത്തിന് 3 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
2025-ൽ സ്കൂളിൽ നടന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഷാഫി പറമ്പിൽ എം.പിക്ക് സ്കൂൾ അധികൃതർ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.

ആധുനിക ഐടി ഉപകരണങ്ങൾ ലഭ്യമാകുന്നതോടെ വിദ്യാർഥികളുടെ പഠന നിലവാരവും ഡിജിറ്റൽ പഠനസൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുമെന്ന് അധ്യാപകരും പി.ടി.എ. ഭാരവാഹികളും അറിയിച്ചു.
ഫണ്ട് അനുവദിച്ച ഷാഫി പറമ്പിൽ എം.പിയോട് സ്കൂൾ അധികൃതർ, പി.ടി.എ., അധ്യാപകർ, വിദ്യാർഥികൾ എന്നിവർ നന്ദി രേഖപ്പെടുത്തി. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഈ സഹായം വലിയ കരുത്താകുമെന്ന് അധികൃതർ പറഞ്ഞു.
