കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ശുദ്ധജല പദ്ധതി; വിദ്യാർഥികൾക്ക് വാട്ടർ പ്യൂരിഫയർ

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ശുദ്ധജല പദ്ധതി; വിദ്യാർഥികൾക്ക് വാട്ടർ പ്യൂരിഫയർ

  • പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് എ സജീവ് കുമാർ നിർവഹിച്ചു.

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി.)യുടെ നേതൃത്വത്തിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു.പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് എ സജീവ് കുമാർ നിർവഹിച്ചു. പ്രിൻസിപ്പൽ എൻ.വി. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ അധ്യക്ഷത വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി നബീന ബിജു, എസ്.എം.സി. ചെയർമാൻ പ്രവീൺകുമാർ  എം.പി.ടി.എ. പ്രസിഡന്റ് അസ്മ, ബ്രിജുല ആർ. എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )