
കൊയിലാണ്ടി നഗരസഭാ സി ഡി എസ് അതിദരിദ്ര കുടുംബങ്ങൾക് ഉജ്ജിവന ഉപാധികൾ നൽകി
- ചടങ്ങ് നഗര സഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ജില്ലാ മിഷൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭാ സി ഡി എസ് അതിദരിദ്ര കുടുംബങ്ങൾക് ഉജ്ജിവന ഉപാധികൾ നൽകി. ചടങ്ങ് നഗര സഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു.

സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിബീന കെ കെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നോർത്ത് സിഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി സ്വാഗതവും ഉപസമിതി കൺവീനർ ഷീജ കെ പി നന്ദിയും അറിയിച്ചു.
CATEGORIES News
