കൊയിലാണ്ടി നഗരസഭ കേരളോത്സവം 2026 – കായിക മത്സരങ്ങൾക്ക് 11-11-26 ന് തുടങ്ങും

കൊയിലാണ്ടി നഗരസഭ കേരളോത്സവം 2026 – കായിക മത്സരങ്ങൾക്ക് 11-11-26 ന് തുടങ്ങും

സ്റ്റേഡിയത്തിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ.കായിക മത്സരങ്ങളിൽ കൂടുതൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും കായിക മേഖലയിൽ പുതിയ പ്രതിഭകളെ കണ്ടെത്താനും കേരളോത്സവം സഹായകമാകുമെന്ന് ചെയർപേഴ്സൺ പറഞ്ഞു

കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ കായിക മത്സരങ്ങൾക്ക് നവംബർ 11 ബുധനാഴ്ച തുടക്കമാകുമെന്ന് നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ അറിയിച്ചു.നവംബർ 11 മുതൽ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ സമയക്രമം നവംബർ 11 (ബുധൻ)
രാവിലെ 10 മണിക്ക് കുരുടിമുക്കിൽ നീന്തൽ മത്സരം. വൈകുന്നേരം 3 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിൽ കബഡി, വടംവലി മത്സരങ്ങൾ.നവംബർ 12 (വ്യാഴം)
രാവിലെ 7 മണിക്ക് പഞ്ചഗുസ്തി, 9 മണിക്ക് ചെസ്സ് മത്സരം.നവംബർ 13 (വെള്ളി)
രാവിലെ 7 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം.നവംബർ 14 (ശനി)
രാവിലെ 7 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം.നവംബർ 15 (ഞായർ)രാവിലെ 8 മണിക്ക് മുത്താമ്പി ടർഫിൽ ഷട്ടിൽ ബാഡ്മിന്റൺ സിംഗിൾസ്, ഡബിൾസ് മത്സരങ്ങൾ.

വൈകുന്നേരം 3 മണിക്ക് പന്തലായനി ഹയർ സെക്കൻഡറി സ്കൂളിൽ വോളിബോൾ മത്സരം.നവംബർ 28 (ശനി)രാവിലെ 8 മണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ.കായിക മത്സരങ്ങളിൽ കൂടുതൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും കായിക മേഖലയിൽ പുതിയ പ്രതിഭകളെ കണ്ടെത്താനും കേരളോത്സവം സഹായകമാകുമെന്ന് ചെയർപേഴ്സൺ പറഞ്ഞു. എല്ലാ മത്സരാർത്ഥികളും കൃത്യസമയത്ത് അതത് മത്സരവേദികളിൽ എത്തിച്ചേരണമെന്നും കായികപ്രേമികളും പൊതുജനങ്ങളും മത്സരങ്ങൾ കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സഹകരിക്കണമെന്നും ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )