
കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം; ഡെപ്യൂട്ടി ജനറൽ മാനേജർക്ക് നിവേദനം നൽകി
- പി.വി. വേണുഗോപാൽ, രാജേഷ് കീഴൂർ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും നാട്ടുകാരും അടങ്ങുന്ന സംഘമാണ് നിവേദനം നൽകിയത്.
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച റെയിൽവേ ഡെപ്യൂട്ടി ജനറൽ മാനേജർ മധു കൗർ റാവുവിന് സ്റ്റേഷനിൽ നടപ്പാക്കേണ്ട വിവിധ വികസന പദ്ധതികളും യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങളും ഉൾപ്പെടുത്തി നിവേദനം നൽകി.കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, യാത്രക്കാർ ദീർഘകാലമായി ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ പ്രധാനമായും ഉന്നയിച്ചത്.

പി.വി. വേണുഗോപാൽ, രാജേഷ് കീഴൂർ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും നാട്ടുകാരും അടങ്ങുന്ന സംഘമാണ് നിവേദനം നൽകിയത്. യാത്രക്കാരുടെ ആവശ്യങ്ങൾക്കും കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ വികസനത്തിനും അനുഭാവപൂർവമായ പരിഗണന നൽകുമെന്ന് ഡെപ്യൂട്ടി ജനറൽ മാനേജർ ഉറപ്പുനൽകിയതായി നിവേദക സംഘം അറിയിച്ചു.
CATEGORIES News
