
കൊയിലാണ്ടി സബ്ജില്ല ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്;ജൂനിയർ വിഭാഗത്തിൽ ജിവി എച്ച്എസ്എസ് കൊയിലാണ്ടി സബ്ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും തിരുവങ്ങൂർ എച്ച്.എസ്.എസ് വിജയികളായി
- ശ്രീലാൽ പെരുവട്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സെക്രട്ടറി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ല ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു. ടൗൺ വാർഡ് കൗൺസിലർ സി.കെ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ശ്രീലാൽ പെരുവട്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സെക്രട്ടറി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നവീന ബിജു, ഷിംന പി.പി. എന്നിവർ ആശംസകൾ നേർന്നു. അജീഷ്, നേഹൽ എന്നിവർ മത്സരം നിയന്ത്രിച്ചു.

ജൂനിയർ വിഭാഗത്തിൽ ജിവി എച്ച്എസ്എസ് കൊയിലാണ്ടി ജേതാക്കളായി. ഫൈനലിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തിയാണ് ജിവി എച്ച്എസ്എസ് കൊയിലാണ്ടി കിരീടം നേടിയത്.സബ്ജൂനിയർ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ഫൈനലിൽ കൊയിലാണ്ടി ജിവിഎച്ച്എസ്എസിനെ പരാജയപ്പെടുത്തിയാണ് തിരുവങ്ങൂർ എച്ച്.എസ്.എസ് ചാമ്പ്യൻമാരായത്. സീനിയർ വിഭാഗത്തിലും തിരുവങ്ങൂർ ഹയർ സെക്കൻഡറി വിജയികളായി.
CATEGORIES News
