
ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം
- പ്രധാന എതിർ സ്ഥാനാർഥികളായ ടി.ടി. ജിസ്മോൻ 44807 വോട്ടുകളും എൻഡിഎയിലെ സന്ദീപ് വാചസ്പതി 31022 വോട്ടുകളും നേടി.
ഹരിപ്പാട്: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം. ആകെ പോൾ ചെയ്ത വോട്ടുകളിൽ 68184 വോട്ടുകൾ രമേശ് ചെന്നിത്തല നേടി. പ്രധാന എതിർ സ്ഥാനാർഥികളായ ടി.ടി. ജിസ്മോൻ 44807 വോട്ടുകളും എൻഡിഎയിലെ സന്ദീപ് വാചസ്പതി 31022 വോട്ടുകളും നേടി.
സംസ്ഥാനമൊട്ടാകെ ഇടതുതരംഗം ശക്തമായിരുന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വന്തം രാഷ്ട്രീയ സ്വഭാവം നിലനിർത്തിയ മണ്ഡലമാണ് ഹരിപ്പാട്. കടുത്ത രാഷ്ട്രീയ പോരാട്ടം നടന്ന ഈ മണ്ഡലത്തിൽ യൂഡിഎഫ് സ്ഥാനാർഥിയായ രമേശചെന്നിത്തലയാണ് വിജയിച്ചത്. അദ്ദേഹത്തിന് 72,768 വോട്ടുകൾ ലഭിച്ചപ്പോൾ, സിപിഐ സ്ഥാനാർഥിയായ അഡ്വ. ആർ. സജിലാൽ 59,102 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥിയായ കെ. സോമൻ 17,890 വോട്ടുകൾ നേടി. ഇതോടെ 13,666 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേശ് ചെന്നിത്തല കഴിഞ്ഞ തവണ നിയമസഭയിൽ എത്തിയത്.
CATEGORIES News
