കൊയിലാണ്ടി സബ്ബ് ജില്ലാ കലോത്സവo വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി സബ്ബ് ജില്ലാ കലോത്സവo വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടക സമിതി രൂപീകരിച്ചു

  • ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.

പൊയിൽക്കാവ്: നവംബർ പത്ത് മുതൽ പതിമൂന്നാം തിയ്യതി വരെ പൊയിൽക്കാവിൽ വെച്ച് നടക്കുന്ന കൊയിലാണ്ടി സബ്ബ് ജില്ലാ കലോത്സവo വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടക സമിതി രൂപീകരിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് തസ്ലീന നാസർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി ടി അജയ് ബോസ്, എം.ജയകൃഷ്ണൻ, പി. സത്യൻ, സി.വി.ബാലകൃഷ്ണൻ, സുധ കാവുങ്കൽ പൊയിൽ,എ ഇ ഒ മഞ്ജു എം.കെ, ഡി.കെ ബിജു, എൻ.ഡി പ്രജീഷ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൾ പി.ജി ചിത്രേഷ് സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ നന്ദിയും രേഖപ്പെടുത്തി.

ഭാരവാഹികളായി കെ.എൻ ഭാസ്ക്കരൻ ചെയർമാനും, എം.നിഷിത്ത് കുമാർ, അഖിൽ സി.വി എന്നിവർ വൈസ് ചെയർമാന്മാരും, പി.ജി ചിത്രേഷ് ജനറൽ കൺവീനർ, കെ.സി ബീന, രോഷ്നി .ആർ എന്നിവർ ജോയിന്റ് കൺവീനർമാർ, മഞ്ജു എം.കെ ട്രഷറർ ആയും 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )