കൊയിലാണ്ടി സ്റ്റേഡിയത്തിനോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എൻ സി പി. പ്രതിഷേധ സംഗമം നടത്തി

കൊയിലാണ്ടി സ്റ്റേഡിയത്തിനോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എൻ സി പി. പ്രതിഷേധ സംഗമം നടത്തി

പ്രതിക്ഷേധ സംഗമം എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സി സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി സ്റ്റേഡിയത്തിനോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എൻ സി പി. പ്രതിഷേധ സംഗമം നടത്തി. ജില്ലാതലം വരെയുള്ള സ്കൂൾ കായികമേളയും നിരവധി ഫുട്ബോൾ ടൂർണമെന്റുകളും നടത്തിവരാറുള സ്റ്റേഡിയം ഇന്ന് അധികൃതരുടെ പിടിപ്പുകാരു കാരണം കായികതാരങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും എൻ സി പി ചൂണ്ടിക്കാട്ടി ഇരുപത്തിഅഞ്ച് വർഷത്തെ പാട്ടത്തിന് ജില്ലാ സ്പോർട്സ് കൗൺസിലിന് നൽകിയ പഴയ കൊയിലാണ്ടി ഹൈസ്കൂൾ മൈതാനം ഇന്ന് കായിക താരങ്ങൾക്ക് ഉപയോഗിക്കാനോ അവരുടെ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനോ സൗകര്യമില്ലാതെ നാശത്തിലേക്ക് പോവുകയാണ് ഇവിടെ നിന്ന് വാടകയിനത്തിൽ ലഭിക്കുന്ന പണം ഈ സ്റ്റേഡിയത്തിന്റെ നവീകരണത്തിനോ വികസനത്തിനോ ഉപയോഗിക്കാൻ അധികൃതർ തയ്യാറാവുന്നില്ല. ആയതിനാൽ പാട്ട കാലാവധി കഴിഞ്ഞ സ്റ്റേഡിയം തിരികെ വാങ്ങി ചുമതല കൊയിലാണ്ടി നഗരസഭയെ ഏൽപ്പിക്കണം.

പ്രതിക്ഷേധ സംഗമം എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സി സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എം എ ഗംഗാധരൻ അധ്യക്ഷത വഹിച്ചു ചേനോത്ത് ഭാസ്കരൻ, സി ജയരാജ് പി കെ ബാലകൃഷ്ണൻ കിടാവ്, എ വി ബാലകൃഷ്ണൻ,ഒ രാഘവൻ പി വി സജിത്ത്, പി വി വിജയൻ പി എം ബി നടേരി, ഗോപി പുറക്കാട്, മൂഴിക്കൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )