കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കാർത്തിക വിളക്ക് മഹോത്സവം കൊണ്ടാടി

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കാർത്തിക വിളക്ക് മഹോത്സവം കൊണ്ടാടി

അഭൂത പൂർവ്വമായ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാർത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ച്, ക്ഷേത്ര ക്ഷേമ സമിതി മുൻവർഷങ്ങളിലെ ന്നപോലെ ഈ വർഷവും ഭക്തജനങ്ങൾക്ക് സായാഹ്ന ഭക്ഷണം വിതരണം ചെയ്തു. ആബാലവൃദ്ധം ജനങ്ങൾ ക്ഷേത്ര തിരുമുറ്റത്ത് നൂറുകണക്കിന് വിളക്കുകൾ തെളിയിച്ചതോടെ ക്ഷേത്രം ദീപപ്രഭയിൽ ജ്വലിച്ചു. അഭൂത പൂർവ്വമായ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഭക്തജനങ്ങളുടെ സഹായ സഹകരണത്തോടെയാണ് ക്ഷേമസമിതി സായാഹ്ന ഭക്ഷണമൊരു ക്കിയത്.

ക്ഷേത്ര ക്ഷേമസമിതിപ്രസിഡൻ്റ് ഇ. എസ്. രാജൻ, സെക്രട്ടറി രവീന്ദ്രൻ പുത്തലത്ത്, വി.വി. സുധാകരൻ, ബാലൻ. വി.വി., വത്സൻ. എൻ. വി , പ്രേമൻ നന്മന , അനൂപ്. വി. കെ,പ്രചോദ് ചന്ദന , വേണു. പി , ദാമോദരൻ. വി. കെ എൻ .എം . വിജയൻ, ജയദേവൻ, സുധീഷ്കോവലേരി തുടങ്ങിയവർ നേതൃത്വം നല്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )