കോഴിക്കോട്ജില്ലയിൽ മലേറിയ (മലമ്പനി) റിപ്പോർട്ട് ചെയ്തു

കോഴിക്കോട്ജില്ലയിൽ മലേറിയ (മലമ്പനി) റിപ്പോർട്ട് ചെയ്തു

  • തിക്കോടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം. ആരോഗ്യവകുപ്പ് പ്രതിരോധ നടപടി തുടങ്ങി.

കോഴിക്കോട്: ജില്ലയിൽ മലേറിയ (മലമ്പനി) റിപ്പോർട്ട് ചെയ്തു. തിക്കോടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം. ആരോഗ്യവകുപ്പ് പ്രതിരോധ നടപടി തുടങ്ങി. പ്ലാസ്മോഡിയം വിഭാഗത്തിൽപ്പെട്ട ഒരു ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. മലമ്പനി പ്രധാനമായും പെൺ വിഭാഗത്തിൽപ്പെട്ട അനോഫിലിസ് കൊതുകുകളാണ് പകർത്തുന്നത്. രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ മലേറിയ പോലെയുള്ളഗുരുതരാവസ്ഥക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാൻ സാധ്യതയുള്ളതാണ്.

പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം.വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരുംദിവസേനയോ, ഒന്നിടവിട്ടുള്ളദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം.ഇതോടൊപ്പം മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി കാണാറുണ്ട്.കൊതുകുകടി ഏൽക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയാണ് പ്രധാനം. മലമ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകൾ ശുദ്ധജലത്തിൽമുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )