
ഗാന്ധി ജയന്തി: ഗാന്ധി പ്രതിമയും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ജിവിഎച്ച്എസ്എസ് എൻഎസ്എസ് വിദ്യാർഥികൾ
- രണ്ടുദിവസങ്ങളിലായി നടക്കുന്ന എൻഎസ്എസ് പ്രത്യേക ക്യാമ്പിന്റെ ഭാഗമായാണ് സേവനപ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
കൊയിലാണ്ടി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിന് മുന്നിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ ശുചീകരിക്കുകയും സ്റ്റേഡിയവും പരിസര പ്രദേശങ്ങളും വൃത്തിയാക്കുകയും ചെയ്തു. രണ്ടുദിവസങ്ങളിലായി നടക്കുന്ന എൻഎസ്എസ് പ്രത്യേക ക്യാമ്പിന്റെ ഭാഗമായാണ് സേവനപ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

ശുചിത്വത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾ ആവേശപൂർവം പ്രവർത്തനങ്ങളിൽ പങ്കാളികളായി.പരിപാടികൾക്ക് സിന്ധു പി., സഗീർ കെ.വി., മൻസൂർ, ശ്രീധന്യ ഭായി, അഭിസൂര്യ എന്നിവർ നേതൃത്വം നൽകി.
CATEGORIES News
