
ചോദ്യപേപ്പർ ചോർച്ച കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമം കൊണ്ടുവരുമെന്നു പ്രധാന മന്ത്രി
- ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്ല് നടപ്പുസമ്മേളനത്തിൽത്തന്നെ പാസാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഗൗരവമുള്ള വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഈ നടപടികളിൽ സർക്കാർ ഉത്തരവാദിത്തം അവസാനിക്കുന്നില്ല.അതുകൊണ്ടാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കാൻ നിർദേശം നൽകിയത്. ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല് കൊണ്ടുവരും. അടുത്തദിവസംതന്നെ കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്ല് നടപ്പുസമ്മേളനത്തിൽത്തന്നെ പാസാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.അതിവേഗ കോടതിയ്ക്കൊപ്പം കുറ്റക്കാർക്കുള്ള ശിക്ഷയും വ്യവസ്ഥചെയ്യും. കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമം കൊണ്ടുവരുമെന്നും നരേന്ദ്ര മോദി അറിയിച്ചു.

കഴിഞ്ഞദിവസമാണ് ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രതിഷേധങ്ങളിൽ നരേന്ദ്രമോദി ആദ്യമായി പ്രതികരിച്ചത്. യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്നാണ് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ പ്രതികരിച്ചത്. യുവാക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലാണ് ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചത്
