
ജി.വി എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ എൻഡോവ്‌മെന്റ് സമർപ്പണവും പുരസ്കാര വിതരണവും നടന്നു
- കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: ജി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ അഡ്വ. ആർ. കെ. വേണുനായരുടെയും പി. ശ്രീമതിയമ്മയുടെയും സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ എൻഡോവ്‌മെന്റ് സമർപ്പണവും പുരസ്കാര വിതരണവും നടന്നു. കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എൻ. വി. പ്രദീപ്കുമാർ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ വാർഡ് കൗൺസിലർ സി. കെ. ജയദേവൻ, പി.ടി.എ പ്രസിഡന്റ് എ. സജീവ് കുമാർ, പ്രധാനാധ്യാപിക ടി. ഷജിത, ഡോ. എ. എൻ. സദാനന്ദൻ, വി. എസ്. ഗോപകുമാർ, ബിജേഷ് ഉപ്പാലക്കൽ, പ്രവീൺകുമാർ, ബ്രിജുല ആർ., എൻ. വി. വത്സൻ മാസ്റ്റർ, എം. ജി. ബൽരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
നവീന ബിജു ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
