എഴുത്തുവിദ്യയാണ് മനുഷ്യൻറെ ചിന്താശേഷിയെ ശക്തിപ്പെടുത്തിയത് : ടി കെ ഷാജഹാൻ

എഴുത്തുവിദ്യയാണ് മനുഷ്യൻറെ ചിന്താശേഷിയെ ശക്തിപ്പെടുത്തിയത് : ടി കെ ഷാജഹാൻ

  • കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി നടത്തിയ ഉള്ളൊരുക്കം പഠന ക്യാമ്പ് സൂറത്ത്കൽ എൻ ഐ ടി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ഷാജഹാൻ ടി കെ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: തൃശൂർ കേരളവർമ്മ കോളേജിലെ അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പി വി പ്രകാശ് ബാബു അനുസ്മരണ ദിനം സംഘടിപ്പിച്ചു. കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി നടത്തിയ ഉള്ളൊരുക്കം പഠന ക്യാമ്പ് സൂറത്ത്കൽ എൻ ഐ ടി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ഷാജഹാൻ ടി കെ ഉദ്ഘാടനം ചെയ്തു.
നാല് സെഷനുകളോടെ രാവിലെ 9 മണിക്ക് തുടങ്ങി വൈകീട്ട് 6 മണി വരെ നടന്ന ക്യാമ്പിൽ ചിത്രകാരനും കെമിസ്ട്രി അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് ശാസ്ത്രം കല ജീവിതം എന്ന വിഷയത്തിലും എഴുത്തും ചിന്തയും എന്ന വിഷയത്തിൽ ഡോ. ഷാജഹാൻ ടി കെ യും ശാസ്ത്ര വിദ്യാർത്ഥികൾ സാഹിത്യം പഠിക്കണോ? എന്ന വിഷയത്തിൽ ആർ ഷിജവും എൻ എസ് എസ് ജില്ല കോ – ഓഡിനേറ്റർ എസ് ശ്രീചിത്ത് നാം നമ്മെ അറിയുന്നു എന്ന വിഷയത്തിലും ക്ലാസെടുത്തു.


ഡോ. മുഹമ്മദ് റാഫി എൻ വി അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പാൾ എൻ വി പ്രദീപ് കുമാർ, പി ടി എ . പ്രസിഡണ്ട് എ സജീവ് കുമാർ , എസ് എം സി ചെയർമാൻ പി പ്രവീൺ കുമാർ, ലിജിന കെ ,അഷറഫ് ഏ.കെ, തേജപ്രിയ ആർ എസ് ദീപ്ത സന്ദീപ് കെ , നിയോണ ബി എസ് , ഹിരൺമയ, ഗാഥനായർ, നിക്ത എസ്, ആരാധ്യ ആർ ദിനേശ് , അയന ജി.എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )