ടാഗോർ സെന്റിനെറി ഹാളിന്റെ പുനർനിർമ്മാണം സർക്കാർ ഏറ്റെടുക്കുക:ടാഗോർ ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ സായാഹ്ന പ്രതിഷേധ സാംസ്‌കാരിക കൂട്ടായ്മ നടന്നു

ടാഗോർ സെന്റിനെറി ഹാളിന്റെ പുനർനിർമ്മാണം സർക്കാർ ഏറ്റെടുക്കുക:ടാഗോർ ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ സായാഹ്ന പ്രതിഷേധ സാംസ്‌കാരിക കൂട്ടായ്മ നടന്നു

ടാഗോർ ഹാൾ ഗേറ്റിന് മുന്നിൽ നടന്ന സായാഹ്ന പ്രതിഷേധ സാംസ്‌കാരിക കൂട്ടായ്മ കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ശ്രീ എസ് വി സയ്യിദ് മുഹമ്മദ്‌ ഷമീൽ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് :കോഴിക്കോടിന്റെ കലാ-സാംസ്‌കാരിക ചരിത്രത്തിൽ മായാത്ത ഇടം നേടിയ ടാഗോർ ഹാൾ തകർന്നുപോയത് നഗരത്തിന്റെ സാംസ്‌കാരിക മനസ്സിനേറ്റ വലിയ മുറിവാണെന്നും,ഓർമകൾ മാത്രമായി ടാഗോർ ഹാൾ അവശേഷിക്കരുതെന്നും അതിന്റെ പുനർനിർമാണം എത്രയും വേഗം ആരംഭിക്കണമെന്നുമുള്ള ആവശ്യമുയർത്തി
ടാഗോർ ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ സായാഹ്ന പ്രതിഷേധ സാംസ്‌കാരിക കൂട്ടായ്മ നടന്നു.2 വർഷക്കാലം അടച്ചു പൂട്ടിയും കഴിഞ്ഞ 2വർഷമായി പുനർ നിർമ്മാണത്തിന് വേണ്ടി പൊളിച്ചു മാറ്റുകയും ചെയ്ത ടാഗോർ ഹാളിന്റെ നിർമ്മാണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ടാഗോർ ഫൗണ്ടേഷൻ കേരള ആവശ്യപ്പെട്ടു.

ടാഗോർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ ഹാൾ ഗേറ്റിന് മുന്നിൽ നടന്ന സായാഹ്ന പ്രതിഷേധ സാംസ്‌കാരിക കൂട്ടായ്മ കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ശ്രീ എസ് വി സയ്യിദ് മുഹമ്മദ്‌ ഷമീൽ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ടാഗോർ ഫൗണ്ടേഷൻ ഡയറക്ടറുമായ പി അനിൽ അധ്യക്ഷനായിരുന്നു. സിനിമാ സീരിയൽ താരം വിജയൻ കാരന്തൂർ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരനും ടാഗോർ ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടറുമായ നെല്ലിയോട്ട് ബഷീർ, സന്തോഷ്‌ പാലക്കട,റഷീദ് കൺഫെഡ്,എഴുത്തുകാരി കെ റഹിയാന ബീഗം, കെ വി മുഹമ്മദ്‌ ഇസ്ഹാഖ്, സുനിൽ മടപ്പള്ളി, അബ്ദുള്ള കൊയിലാണ്ടി, ടി എം സലീം,കെ സുരേഷ് ബാബു,ഇ ആർ ഉണ്ണി,എ പി മുഹമ്മദ്‌ റാഫി, സാലിഹ് മഞ്ചേരി,പി എൻ ബഷീർ, പി അൻവർ,ബഷീർ വി പി,രാജേഷ് കോട്ടയിൽ,കെ കൃഷ്ണദാസ്, വി പി നാസർ,മുരളീധരൻ കെ, ബഷീർ പാണ്ടികശാല,കെ പി യു അലി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )