ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ

ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ

  • മൊബൈൽ ഫോണുപയോഗിച്ചോ ലോക്കർ സംവിധാനത്തിലെ ടാബ് ഉപയോഗിച്ചോ യാത്രക്കാർക്ക് ലോക്കർ ബുക്ക് ചെയ്യാം

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച ഡിജിറ്റൽ ലഗേജ് ലോക്കർ യാത്രക്കാർക്ക് പ്രയോജനകരം. ദിവസേന ശരാശരി 30 പേരോളം ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. മൊബൈൽ ഫോണുപയോഗിച്ചോ ലോക്കർ സംവിധാനത്തിലെ ടാബ് ഉപയോഗിച്ചോ യാത്രക്കാർക്ക് ലോക്കർ ബുക്ക് ചെയ്യാം. ടാബിൽ ടാപ്പ് ചെയ്തതിനുശേഷം ഫോൺ നമ്പർ നൽകി വാട്സാപ്പിൽ ഒ.ടി.പി. നേടുക. തുടർന്ന് ചാർജ് അടയ്ക്കുക. ഉടൻതന്നെ ആവശ്യമായ സൈസിലുള്ള ലോക്കർ തിരഞ്ഞെടുക്കാം.
മൊബൈൽ ഫോൺ ഉപയോഗിച്ചാണെങ്കിൽ വാട്സാപ്പിലേക്കോ വാട്സാപ്പ് ഇല്ലാത്ത ഫോണാണെങ്കിൽ ടെക്സ്റ്റ് മെസേജ് ആയോ ഒ.ടി.പി. ലഭിക്കും.ലോക്കർ സൈസ് സെലക്ട് ചെയ്താലുടൻ ചാർജുതുക കാണിക്കും. ഇതടച്ചാൽ ലോക്കർ തുറന്നു കിട്ടും. യാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോഴും ബുക്ക് ചെയ്ത മൊബൈലിലേക്ക് വരുന്ന ഒ.ടി.പി. എന്റർ ചെയ്‌താൽ ലോക്കർ തുറന്നുകിട്ടും.

യാത്രക്കാരന് തനിയെ പ്രവർത്തിപ്പിക്കാവുന്ന സംവിധാനമാണിത്. യാത്രക്കാർക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടങ്കിൽ സമീപത്തെ നോർമൽ ക്ലോക്ക് റൂമിലുള്ള ജീവനക്കാരുടെ സഹായം ലഭിക്കും. ലോക്കർ തുറക്കാൻ ലോക്കറിനു പുറത്തെ ക്യൂആർ കോഡ് സ്കാൻ ചെയ്യുകയുമാവാം. നാലാം പ്ലാറ്റ്ഫോമിലെ എ.സി. വെയിറ്റിങ് ഹാളിനടുത്താണ് ഡിജിറ്റൽ ലോക്കർ സ്ഥാപിച്ചിട്ടുള്ളത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )