ഡൽഹിയിലെ നാലുനില വാണിജ്യ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി

ഡൽഹിയിലെ നാലുനില വാണിജ്യ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി

  • അപകടത്തെ തുടർന്ന് മെഹ്റൗളി പോലീസ് നരഹത്യയ്ക്ക് കേസെടുത്തു

ദില്ലി: സൗത്ത് ദില്ലിയിലെ സൈദുലജാബിൽ നാലുനില വാണിജ്യ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി. ഒൻപതുപേർക്ക് പരിക്കേറ്റു. ഇതിൽ ഏഴുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. രണ്ടുപേർ ആശുപത്രി വിട്ടു. സംഭവത്തിൽ ദില്ലി പോലീസിന്റെ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം പുരോ ഗമിക്കുന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അപകടത്തെ തുടർന്ന് മെഹ്റൗളി പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലജാബിലെ വെസ്റ്റേൺ മാർഗിൽ ശനിയാഴ്ച വൈകുന്നേരമാണ് വാണിജ്യ കെട്ടിടം പൂർണമായും തകർന്നുവീണത്.

കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് നിലംപതിച്ചത്. കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. സമീപമുണ്ടായിരുന്ന താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന കാന്റീനിന് മുകളിലേക്കാണ് കെട്ടിടം പതിച്ചത്. ഈ സമയം യുവാക്കളടക്കം നിരവധി പേർ അത്താഴം കഴിക്കാൻ കാൻ്റീനിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )