തനിക്ക് നേരെ നടക്കുന്ന സൈബർ അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷണ

തനിക്ക് നേരെ നടക്കുന്ന സൈബർ അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷണ

  • സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ആക്രമിച്ചാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: തനിക്ക് നേരെ നടക്കുന്ന സൈബർ അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷണ. താൻ ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്നായിരുന്നു ബിന്ദു കൃഷ്ണൻ പറഞ്ഞത്. പിന്നിൽ ഇല്ലാ കഥകൾ പറഞ്ഞ് ആക്രമിച്ച് സന്തോഷം കണ്ടെത്തുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. താൻ അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും അവിടുത്തെ ആചാരപ്രകാരമാണ് പെരുമാറാറുള്ളത്. ഏത് പള്ളിയിൽ പോയാലും തല മറച്ചാണ് നിൽക്കുന്നത്. ഉറക്കം ഒഴിഞ്ഞാണ് ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിവസത്തിൽ പള്ളിയിൽ എത്തിയത്. അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ എന്നും മന്ത്രി പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ആക്രമിച്ചാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിലെ ബിന്ദു കൃഷ്ണയുടെ ചിത്രം രൂക്ഷമായ സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )