തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണായക വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്നതായുള്ള റിപ്പോർട്ടിൽ പ്രതികരണവുമായി കമ്മീഷൻ രംഗത്ത്

തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണായക വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്നതായുള്ള റിപ്പോർട്ടിൽ പ്രതികരണവുമായി കമ്മീഷൻ രംഗത്ത്

  • കഴിഞ്ഞ ഒരു വർഷത്തിനിടെ എടുത്ത എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണായക വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്നതായുള്ള റിപ്പോർട്ടിൽ പ്രതികരണവുമായി കമ്മീഷൻ രംഗത്ത്. കഴിഞ്ഞ ഒരു വർഷത്തിനിടെ എടുത്ത എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഏതൊരു സ്ഥാപനത്തിലെയും ചർച്ചകളുടെ ഭാഗമായി വ്യത്യസ്‌ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉയരുന്നത് സ്വാഭാവികമാണെന്നും കമ്മീഷൻ പറഞ്ഞു.എസ്ഐആറുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ രണ്ട് തങ്ങളുടെ അറിവില്ലാതെ തീരുമാനങ്ങളെടുത്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ രേഖാമൂലം എതിർപ്പ് അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലാണ് ഇപ്പോൾ കമ്മീഷൻ വ്യക്തത വരുത്തിയത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് നിലവിൽ കമ്മീഷനിലെ ഉന്നത മൂന്ന് ഉദ്യോഗസ്ഥർ.’വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഏതൊരു സ്ഥാപനത്തിലെയും ചർച്ചകളുടെ ഭാഗമാണ്. അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പുള്ള പ്രക്രിയയുടെ ഭാഗമാണിത്. മൂന്ന് കമ്മീഷണർമാർക്ക് മാത്രമല്ല, തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ മെച്ചപ്പെടുത്തലിനായി കമ്മീഷന് നിർദേശങ്ങൾ നൽകാൻ, കമ്മീഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും പൂർണ അധികാരമുണ്ട്’ -തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

പത്ത് മാസക്കാലയളവിലുണ്ടായ ചില പ്രത്യേക ആഭ്യന്തര കുറിപ്പുകളും നിരീക്ഷണങ്ങളും മാത്രം ഉയർത്തിക്കാട്ടി കമ്മീഷന്റെ തീരുമാനങ്ങൾ, നിർദേശങ്ങൾ, പദ്ധതികൾ എന്നിവയുടെ വലിയ ഭാഗം അവഗണിച്ച് വിഷയത്തിൻ്റെ ഒരു വശം മാത്രമാണ് വാർത്തയിൽ അവതരിപ്പിച്ചതെന്നും കമ്മീഷൻ പറഞ്ഞു.

‘കഴിഞ്ഞ മാസങ്ങളിൽ കമ്മീഷൻ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടു. നിർദേശങ്ങൾ പുറപ്പെടുവിക്കുകയും 40ഓളം പുതിയ പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തുടനീളം വോട്ടർപട്ടിക പുതുക്കൽ (എസ്ഐആർ) ഉൾപ്പെടെ നിരവധി തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങളും നടപ്പാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്മീഷന്റെ മുഴുവൻ അംഗങ്ങളും ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളുടെ ഫലമാണ് ഇവയെല്ലാം’ -ഡെപ്യൂട്ടി ഡയറക്ടർ പി പവൻ ഒപ്പുവച്ച പ്രസ്താവനയിൽ കമ്മീഷൻ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )