നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് ഉറപ്പാക്കാൻഉച്ചയ്ക്ക് 1:15 ഓടെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി 2 മണിവരെയാണ് വിമാനത്താവളത്തിൽ കാത്തിരുന്നത്

ദില്ലി: നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള വീട്ടിലേക്കുള്ള മടക്കയാത്ര വൈകിപ്പിച്ചു. തന്റെ യാത്രയ്ക്കായുള്ള മുന്നൊരുക്കം മൂലം ഗതാഗത കുരുക്ക്ഉണ്ടാകാതിരിക്കാനുള്ള കരുതലെടുത്താണ് പ്രധാനമന്ത്രിയുടെ നടപടി.

പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് ഉറപ്പാക്കാൻഉച്ചയ്ക്ക് 1:15 ഓടെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി 2 മണിവരെയാണ് വിമാനത്താവളത്തിൽ കാത്തിരുന്നത്. രാജ്യതലസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തങ്ങളുടെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിർണായകമായ ആ സമയത്ത് നഗരത്തിലെ ഗതാഗതം സുഗമമായി നിലനിർത്തുന്നതിനാണ് ഈതീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )