
നോർക്ക കെയർ ഇൻഷുറൻസ് ; പ്രീമിയം തുകയിൽ മുന്നറിയിപ്പില്ലാതെ മൂന്ന് ഇരട്ടി വർധന
- മറ്റ് ഇൻഷുറൻസ് പദ്ധതികളെ അപേക്ഷിച്ച് ലളിതവുമായിരുന്നു.പണമടച്ച ഉടൻ തന്നെ പദ്ധതി പ്രാബല്യത്തിൽ വരുമെന്നതും നിലവിലുള്ള അസുഖങ്ങൾക്ക് പോലും ചികിത്സ നടത്തുന്നത് ഇൻഷുറൻസ് പരിധിയിൽ വരുമെന്നതും പ്രായപരിധി ഇല്ലെന്നതുമായിരുന്നു നോർക്ക കെയറിന്റെ മറ്റ് ഗുണങ്ങൾ.
കൊച്ചി : നോർക്ക കെയർ ഇൻഷുറൻസിൽ പ്രവാസികൾക്ക് ഇരുട്ടടി. മുന്നറിയിപ്പില്ലാതെ പ്രീമിയം തുക മൂന്നിരട്ടിയോളം വർധിപ്പിച്ചു. മുൻ സർക്കാരിന്റെ കാലത്ത് ലോകകേരള സഭയിൽ ഉയർന്നുവന്ന ആശയങ്ങളിൽ ഒന്നായിരുന്നു സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള പ്രവാസികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി. ഇതേ തുടർന്നാണ് നോർക്ക കെയർ എന്ന ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നത്. കുറഞ്ഞ പ്രീമിയം മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. 13411 രൂപയായിരുന്നു പ്രീമിയം തുക.

മാത്രവുമല്ല ഇത് മറ്റ് ഇൻഷുറൻസ് പദ്ധതികളെ അപേക്ഷിച്ച് ലളിതവുമായിരുന്നു.പണമടച്ച ഉടൻ തന്നെ പദ്ധതി പ്രാബല്യത്തിൽ വരുമെന്നതും നിലവിലുള്ള അസുഖങ്ങൾക്ക് പോലും ചികിത്സ നടത്തുന്നത് ഇൻഷുറൻസ് പരിധിയിൽ വരുമെന്നതും പ്രായപരിധി ഇല്ലെന്നതുമായിരുന്നു നോർക്ക കെയറിന്റെ മറ്റ് ഗുണങ്ങൾ. ഇതിൽ ആകർഷിക്കപ്പെട്ട പ്രവാസികൾ മറ്റ് സ്വകാര്യ കമ്പനികളിലെ ഇൻഷുറൻസ് പദ്ധതികൾ പിൻവലിച്ച് നോർക്ക കെയർ എടുക്കുകയും ചെയ്ിരുന്നു. ഒരു വർഷത്തിന് ശേഷം പ്രീമിയം പുതുക്കാൻ ശ്രമിച്ചപ്പോഴാണ് പ്രീമിയം തുകയിലെ ഈ ഭീമമായ വർധനയെക്കുറിച്ച് അറിയുന്നത്. ഇത് സംബന്ധിച്ച ഒരു മുന്നറിയിപ്പും ഉപയോക്താക്കൾക്ക് നൽകിയിരുന്നില്ല.
