പന്തലായിനി ബ്ലോക്ക് ഹരിത കർമ്മ സേനാംഗങ്ങളുടെ സംഗമവും വിവിധ കലാപരിപാടികളും കൈരളി ഓഡിറ്റോറിയത്തിൽ നടന്നു

പന്തലായിനി ബ്ലോക്ക് ഹരിത കർമ്മ സേനാംഗങ്ങളുടെ സംഗമവും വിവിധ കലാപരിപാടികളും കൈരളി ഓഡിറ്റോറിയത്തിൽ നടന്നു

  • അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, മൂടാടി പഞ്ചായത്തുകളിലെ ഹരിത കർമ്മസേന അംഗങ്ങളാണ് ഒത്തുകൂടിയത്

കൊയിലാണ്ടി: പന്തലായിനി ബ്ലോക്ക്പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ സംഗമവും വിവിധ കലാപരിപാടികളും കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, മൂടാടി പഞ്ചായത്തുകളിലെ ഹരിത കർമ്മസേന അംഗങ്ങളാണ് ഒത്തുകൂടിയത്.പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.അനുഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്ൺ ശ്രീലത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്തോഷ് കുന്നുമ്മൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു.

ബിനോയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് ആർ.പി.ആഷിത നന്ദി രേഖപ്പെടുത്തി. തികച്ചും വ്യത്യസ്‌തമായ കലാപരിപാടികളാണ് അരങ്ങേറിയത്. ഒപ്പം ഹരിതക കർമ്മ സേനാംഗങ്ങൾ നേരിടുന്ന വെല്ലുവിളികളും മറ്റ് പ്രശ്‌നങ്ങളും സേനാംഗങ്ങൾ തന്നെ പങ്കുവെച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )