പശ്ചിമേഷ്യൻ സംഘർഷം : രാജ്യത്ത് ഇന്ധന ഇറക്കുമതിയിൽ വൻ ഇടിവ്

പശ്ചിമേഷ്യൻ സംഘർഷം : രാജ്യത്ത് ഇന്ധന ഇറക്കുമതിയിൽ വൻ ഇടിവ്

  • 2025 മാർച്ചിൽ 22.8 ദശലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്‌തപ്പോൾ ഈ വർഷം മാർച്ചിൽ ഇത് 18.9 ദശലക്ഷം ടൺ ആയി ചുരുങ്ങി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ രാജ്യത്ത് ഇന്ധന ഇറക്കുമതിയിൽ ഗണ്യമായ ഇടിവ്. മാർച്ചിൽ മാത്രം 17 ശതമാനം കുറവുണ്ടായതായി പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസിന്റെ റിപ്പോർട്ട്. അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. അമേരിക്ക-ഇറാൻ യുദ്ധം ആരംഭിച്ചതോടെ സൗദി അറേബ്യ ഇറാഖ് കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വരവ് വൻതോതിൽ കുറഞ്ഞതാണ് ഇടിവിന് കാരണം.

2025 മാർച്ചിൽ 22.8 ദശലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്‌തപ്പോൾ ഈ വർഷം മാർച്ചിൽ ഇത് 18.9 ദശലക്ഷം ടൺ ആയി ചുരുങ്ങി. പ്രതിസന്ധി മറികടക്കാൻ റഷ്യ, അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ നിലവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. 2025- 26 സാമ്പത്തിക വർഷത്തിൽ 12,180 കോടി ഡോളറിന്റെ എണ്ണ ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )