പോളി ക്ലിനിക്കുകളിലെ അനധികൃത മരുന്നു വില്പനക്കെതിരെ നടപടി വേണം. ഫാർമസിസ്റ്റ്സ് അസോസിയേഷൻ

പോളി ക്ലിനിക്കുകളിലെ അനധികൃത മരുന്നു വില്പനക്കെതിരെ നടപടി വേണം. ഫാർമസിസ്റ്റ്സ് അസോസിയേഷൻ

ഏരിയാ സമ്മേളനം കൊയിലാണ്ടി മുനിസിപ്പൽ സാംസ്കാരിക നിലയത്തിൽ വെച്ച് മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീ.എ.പി.സുധീഷ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:പോളി ക്ലിനിക്കുകളിലെ അനധികൃത മരുന്നു വില്പനക്കെതിരെ നടപടി വേണം. ഫാർമസിസ്റ്റ്സ് അസോസിയേഷൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ദന്തൽ – ഐ ക്ലിനിക്കുകളിലും ഒന്നിൽ കൂടുതൽ ഡോക്ടർമാരുള്ള പോളി ക്ലിനിക്കുകളിലും ഡ്രഗ് ലൈസൻസും ഫാർമസിസ്റ്റിൻ്റെ സേവനവും നിർബന്ധമാക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ – (കെ.പി പി എ ) കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു .

ഏരിയാ സമ്മേളനം കൊയിലാണ്ടി മുനിസിപ്പൽ സാംസ്കാരിക നിലയത്തിൽ വെച്ച് മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീ.എ.പി.സുധീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ടി.വി. രാഖിലയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംഘടനയുടെ ജില്ലാ പ്രസിഡണ്ട് പി.എം.സുരേഷ്, ജില്ലാ സിക്രട്ടറി എ.കെ. റനീഷ്, പി.കെ.രാജീവൻ, പി.കെ.രജീഷ എന്നിവർ സംസാരിച്ചു.പുതിയ ഏരിയാ ഭാരവാഹികളായി രവി.കെ. നവരാഗ് പ്രസിഡണ്ട്, എ.കെ. അരുൺ രാജ് സിക്രട്ടറി, സുലിഷ സജീന്ദ്രൻ ട്രഷറർ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )