
ബൈക്കും കാറും കൂട്ടിയിടിച്ച് തീപിടിച്ചു
- ഒരാൾക്ക് പരിക്ക്
തൊട്ടിൽപ്പാലം: കുറ്റ്യാടി ചുരം റോഡിൽ അഞ്ചും ആറും വളവുകൾക്കിടയിൽ കാർ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് .
പരിക്കേറ്റ പൂതമ്പാറ ഓലിക്കൽ സിനാനെ(24)കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. ഇന്നലെ ഉച്ച യോടെയാണ് അപകടം നടന്നത് . വയനാട്ടിൽനിന്ന് തൊട്ടിൽപ്പാലത്തേക്ക് വരുകയായിരുന്ന കാർ ബൈക്കുമായി കൂട്ടി യിടിച്ചശേഷം ബൈക്ക് റോഡിലേക്ക് മറിഞ്ഞ് തീപിടിക്കു കയായിരുന്നു.
ബൈക്കിൽ നിന്ന് സിനാൻ റോഡിലേക്ക് തെറിച്ചു വീണ തിനാൽ പൊള്ളലേൽക്കാ തെ രക്ഷപ്പെട്ടു. ചേലക്കാട്ടുനിന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചു.
CATEGORIES News
