മങ്കുണ്ടുംകര ഫുട്പാത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു

മങ്കുണ്ടുംകര ഫുട്പാത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു

  • നഗരസഭയിലെ 34-ാം ഡിവിഷനിൽ കൊരയങ്ങാട് നിന്നും പയറ്റുവളപ്പിൽ ഭാഗത്തേക്ക് പോകുന്ന ഫുട്പാത്താണിത്

കൊയിലാണ്ടി: നഗരസഭയിലെ 34-ാം ഡിവിഷനിൽ കൊരയങ്ങാട് നിന്നും പയറ്റുവളപ്പിൽ ഭാഗത്തേക്ക് പോകുന്ന മങ്കുണ്ടുംകര ഫുട്പാത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. വർഷങ്ങളായി ഈ ഫു ട്പാത്തിന്റെ അവസ്ഥയാണിത്.വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഫുട്പാത്തിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. നേരത്തെ നിരവധി പേർ സഞ്ചരിച്ചിരുന്ന പ്രധാന വഴിയായിരുന്നു ഇത് .

നേരത്തെ മണലായിരുന്ന സ്ഥലം സിമിന്റിട്ട് ഫുട്പാത്ത് ആക്കുകയായിരുന്നു .നിർമ്മാണത്തിലെ അപാകത കാരണം മഴ പെയ്താൽ ചെളി കെട്ടി കിടന്ന് യാത്ര ദുസ്സഹമായി .പ്രശ്നം പരിഹരിക്കാൻ ജനങ്ങൾ വാർഡ് സഭയിൽ ശബ്ദമുയർത്തിയിരുന്നു .എന്നാൽ യാതെരുനടപടിയും ഉണ്ടായില്ല. എത്രയും പെട്ടെന്ന് ഫുട്പാത്ത് ഗതാഗതയോഗ്യമാക്കണമെന്ന് ബി ജെ പി കൊരയങ്ങാട് ഡിവിഷൻ കമ്മിറ്റി പി.പി സുധീർ, പി.വി സന്തോഷ് ,പി.കെ.വിനോദ്.ടി എം.അമിത് , പി. കെ ശരത്ത്. ആവശ്യപ്പെട്ടു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )