മരളൂരിൽ സർവ്വീസ് റോഡില്ല നാട്ടുകാർ അനിശ്ചിത കാലസമരം തുടങ്ങി

മരളൂരിൽ സർവ്വീസ് റോഡില്ല നാട്ടുകാർ അനിശ്ചിത കാലസമരം തുടങ്ങി

  • സമരം നഗരസഭ ചെയർപെഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി :നന്തി – ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബൈപ്പാസിന് സമീപം പനച്ചികുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പന്തൽ കെട്ടി അനിശ്ചിത കാല സമരം തുടങ്ങി.നഗരസഭയുടെ പനച്ചികുന്ന് റോഡ് ബന്ധിക്കുന്നിടത്ത് . 45 വർഷം മുൻപുള്ള റോഡ് ബൈപാസ് നിർമ്മിച്ചതിനെ തുടർന്നാണ് മുറിഞ്ഞു പോയത്. മറുഭാഗത്ത് റെയിലും ഈ ഭാഗത്ത് ബൈപാസും വന്നതോടെ ഇവിടെയുള്ള 200 ഓളം കുടുംബങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് .

സമരം നഗരസഭ ചെയർപെഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു സമരസമിതി കൺവീനറും നഗരസഭ വൈസ് ചെയർപെഴ്സണുമായ സി.ടി.ബിന്ദു അദ്ധ്യക്ഷം വഹിച്ചു. സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, മൂടാടി പഞ്ചായത്ത് മെംബർ മൻജു നാരായണൻ, അട്ടാളി മണി പി.ടി. അജിത്ത്, അലിമൂടാടി, മുരളീധരൻ മൂത്താട്ടിൽ, പി.കെ. ഭാരതി, കലേക്കാട്ട് രാജമണി, അശോകൻ കുന്നോത്ത്, കെ.ടി. ഗംഗാധര കുറുപ്പ് എന്നിവർ പ്രസംഗിച്ചു. പീതാംബരൻകുന്നോത്ത്, രാജേഷ് കാരഞ്ചേരി, സജീഷ് മൂലത്ത്, എം. സന്തോഷ്, പി.കെ. ഷിനു , ഗിരിപുതുക്കുടി, പി.കെ. ഷിജു എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )